Saturday, November 25, 2006

എെന്റ്റ നാട്

കളകളെമാഴുകുെന്നാരു പുഴയും
പുഴയുടെ കരയിലാരു കാടും
കാടിന്നരികിലല്ാരു കടവും
കടവില്ലിരങാന്‍ കല്പടവും
പടവില്ലണയുമിടവഴിയും
ഇടവഴിതലപ്പതൊരമ്പലവും
എന്‍റെ നാടിന്‍റെ സ്വന്തം, എല്ലാം
എന്‍റെ നാടിന്‍റെ സ്വന്തം


പുഞ്ച വയലും പുന്നെല്ലിന്‍ കതിരും
തെന്നലൊഴുകുന്ന തേന്മാവിന്‍ കൊംബും
മഞ്ഞുപെയ്യുന്ന മനജാടിക്കാടും
മുല്ലപൂക്കുന്ന കുന്നിന് ചെരുവും
എന്‍റെ നാടിന്‍റെ സ്വന്തം, എല്ലാം
എന്‍റെ നാടിന്‍റെ സ്വന്തം

അരയാല് തറയും അരണ്ടവെള്ിച്ചവും
അവിടെതുടങൌന്ന് സായഹ്ന്ന ചര്‍‍‍‍ചചയും
അന്തിമയങിയാല്‍ മിന്നുന്നതാരവും
ചെന്തെങിന്‍‍ മേലെചിരിക്കുന്ന ചന്ത്രനും
സന്ധ്യക്കു ദീപം കൊളുത്തിവരാന്തയില്‍
നാമം ജപിക്കുമൊമല്‍ കിടാങള്ും
നിദ്രപുണരുന്ന പായക്കരുകിലെ
നൊട്ടിനുണയുമമ്മൂമ്മക്കഥകളും
എന്‍റെ നാടിന്‍റെ സ്വന്തം, എല്ലാം
എന്‍റെ നാടിന്‍റെ സ്വന്തം

16 comments:

വിശ്വപ്രഭ viswaprabha said...

അങ്ങനെ രാജേഷും പെട്ടു!
പിന്മൊഴികളിലേക്കു വാ!
അവിടത്തെ മാമാങ്കം കാണാന്‍ വാ!

ഓടിയോടിവാ!

ഈ ലിങ്കില്‍ പോയി അതു മുഴുവന്‍ ശ്രദ്ധയോടേ വായിച്ച് അതനുസരിച്ച് ചെയ്യുക!
http://ashwameedham.blogspot.com/2006/07/blog-post_28.html

ആര്‍മ്മാദിക്കുക!
എല്ലാ വിധ ആശംസകളും!

വിശ്വപ്രഭ viswaprabha said...

പരീക്ഷണം!

വിശ്വപ്രഭ viswaprabha said...

അങ്ങനെ രാജേഷും പെട്ടു!
പിന്മൊഴികളിലേക്കു വാ!
അവിടത്തെ മാമാങ്കം കാണാന്‍ വാ!

ഓടിയോടിവാ!

വേണു venu said...

എന്‍റെ നാടിന്‍റെ സ്വന്തം.
രാജേഷേ, നമുക്കൊക്കെ സ്വന്തം. എന്തു നല്ല വരികള്‍‍. ആശംസകള്‍‍.

തറവാടി said...

രാജേഷ്,

എന്നെപ്പോലെയുള്ള , കവിത “അ-ആസ്വാദകര്‍“
( ആസ്വദിക്കാന്‍ പറ്റാത്തവര്‍ എന്നര്‍ത്ഥം)
വായിച്ചാസ്വദിക്കാന്‍ പാറ്റിയ കവിത-
ഇത്തരം മനുഷ്യന് മനസ്സിലാക്കാന്‍ പറ്റുന്ന കവിതകളാണ്, കവിതകളില്‍നിന്നും ഓടിപ്പോകുന്ന എന്നെപ്പോലെയുള്ളവരെ വീണ്ടും ഒന്ന് ശ്രമിക്കാമെന്ന് നോക്കാന്‍ പ്രേരിപ്പിക്കുന്നത്.

എന്‍റെ നാടിനെപറ്റുയുള്ള കവിത അസ്സലായിരിക്കുന്നു

ആയമായി ആസ്വദിച്ചുവായിച്ച കവിത-ബൂലോകത്ത്നിന്ന്

ഇനിയും എഴുതൂ...

തറവാടി said...

മറന്നു..അക്ഷരം..പിശകല്ല ചില വേണ്ടാത്തവര്‍ കെട്ടിപ്പിടിച്ചിരിക്കുന്നു , തള്ളിമാറ്റൂ അവരെ

വിശ്വപ്രഭ viswaprabha said...

തറവാടീ,

ഇപ്പോള്‍ തന്നെ ചൂടോടെ പിടിച്ചു വലയിലിട്ട മീനാണ്!

ഇനി നമുക്കൊക്കെ കൂടി ഒന്നു പൊരിച്ചെടുക്കണം രാജേഷിനെ!
പാവം നമ്മുടെ വിലാസങ്ങളൊന്നും കാണാതെ ഒറ്റയ്ക്ക് കുത്തിയിരുന്ന് എങ്ങനെയോ മലയാളം ടൈപ്പി ഒരു ബ്ലോഗുണ്ടാക്കി വെച്ചിരിക്കുകയായിരുന്നു...!

തറവാടി said...

മോനെ, രാജേഷേ , ഓഫിന് മാപ് ,

വിശ്വേട്ടാ , അതിന് പൊരിക്കാന്‍ തിളച്ചവെളിച്ചെണ്ണയും , ചട്ടിയുമായി ആ..ങ്ങലേട്ടന്‍ വരട്ടെ , അഥവാ അദ്ദേഹം കണ്ടില്ലെങ്കില്‍ ഞാന്‍ മെയില്‍ അയക്കാം.

പിന്നെ ചുട്ടെടുത്താല്‍ , കരിഞ്ഞുവെന്ന് പറഞ്ഞിട്ട് കരയാന്‍ പാടില്ലട്ടോ..

ഞാന്‍ ഓടി..ഓടെടാ ഓട്ടം..... ഞാന്‍ ചന്ദ്രനിലെത്തിയിരിക്കുന്നു , എന്നെ നോക്കേണ്ട ഇനി

Inji Pennu said...

വിശ്വേട്ടനെന്നാ, മനുസന്മാരെ വല വീശി പിടിക്കാന്‍ നടക്കുവാണൊ ഈശൊയെ! അതേയ്, കുടികിടപ്പവകാശം ഒക്കെ പഴ ബ്ലോഗുകളിലേ ഉള്ളൂ. അല്ലെങ്കില്‍ പട്ടയം പതിച്ചു തരണം ബ്ലോണ്‍മെന്റ്. :)

രാജേഷേ, സ്വാഗതം! :)

അതുല്യ said...

രാജേഷേ,, സ്വാഗതം. കവിത നന്നായി. ഇനിയും നന്നാക്കാമായിരുന്നു.

(ഇന്‍ കേസ്‌ ഓഫ്‌ എനി ഡൗട്ട്സ്‌ ഓണ്‍ കവിതാസ്‌, പ്ലീസ്‌ ഫീല്‍ ഫ്രീ റ്റു കോണ്ടാക്ട്‌ ശ്രീജിത്ത്‌. )

അതുല്യ said...

രാജേഷേ, പറയാന്‍ മറന്നു, ചിരി എനിക്കിഷ്ടായി.

mydailypassiveincome said...

കൊള്ളാം രാജേഷേ, കവിത ഇഷ്ടപ്പെട്ടു.

വളരെ സിമ്പിളായിട്ടെഴുതിയിരിക്കുന്നു. എനിക്ക് ഇത്തരം കവിതകളാണ് കൂടുതലിഷ്ടം. നല്ല ഒഴുക്കുള്ള കവിത.

പിന്നെ ബ്ലോഗിന്റെ പേര് What I like മാറ്റി മലയാളം പേര് ആക്കാന്‍ പാടില്ലായിരുന്നോ?

സു | Su said...

സ്വാഗതം രാജേഷേ... :)

എന്‍റെ നാടിന്‍റെ സ്വന്തം, എല്ലാം
എന്‍റെ നാടിന്‍റെ സ്വന്തം.

Unknown said...

കവിത കൊള്ളാം. സ്വാഗതം!

msraj said...

കമന്റ്റ്സിനു എല്ലാവര്‍ക്കും നന്ദി :)
വിശ്വേട്ടനു സ്പെഷല്‍ നന്ദി .. പിന്മൊഴികള്‍ പരിചയപ്പെദുത്തിത്തന്നതിന് .

പേരുമാറ്റാന്‍‌ നല്ലൊരു പേരു ഞാന്‍‌ നോക്കട്ടെ..

ഉമ്മുഫിദ said...

""എന്‍റെ നാടിന്‍റെ സ്വന്തം."" enteyum !

keep writing.

www.ilanjipookkal.blogspot.com